കൊച്ചി: മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
ജസ്റ്റിസ് എസ്. ഈശ്വരനാണ് താത്ക്കാലികമായി ലേലം തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്. സര്‍ക്കാരിനടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവായി.